2011, ജൂൺ 24, വെള്ളിയാഴ്‌ച

ഒരു സ്വപ്നം

                            മഞ്ഞിലലിഞ്ഞു 
              മഞ്ഞും മഴയും പുണര്‍ന്നു നില്‍ക്കുമ്പോള്‍ 
               ഒരു നിമിഷം വെറുതെ ഓര്‍ക്കും ,
               ഒരു പതിനാറുകാരി  ആയിരുന്നെങ്കിലെന്ന്,
             അരികെ കൈയ്യെത്താവുന്ന അകലത്തില്‍ 
                                          മങ്ങിയ നിഴല്‍ ചിത്രതിലെന്നപോലെ;
         കുരുത്ത്  തുടങ്ങുന്ന മീശയുള്ള ഒരു പ്രണയം
                                    അരികിലുണ്ടയിരുന്നെന്കിലെന്നു 
    വീഴാന്‍ തുളുമ്പി നില്‍ക്കുന്ന മഴതുള്ളിയിലൊന്നു  
     എന്റെ കണ്‍ കോണില്‍ ഒന്ന്  ഇറ്റിച്ചിരുന്നെങ്കില്‍ 
            അപ്പോള്‍ അവന്റെ ചുടു നിശ്വാസം എന്റെ കവിളില്‍ പെട്ടെങ്കിലെന്നു 
  കാറ്റില്‍ പറന്നു പൊങ്ങുന്ന അപ്പൂപ്പന്‍ താടി പിടിക്കാന്‍ ഓടുമ്പോള്‍ 
                 കൈകള്‍ തമ്മിലൊന്നു കോര്‍ത്തെങ്കിലെന്നു 

     കണ്ണടച്ച് തേവരെ തൊഴുംപോള്‍ ചന്ദന തണുപ്പുള്ള വിരല്‍ 
                                നെറുകയില്‍ തൊട്ടെങ്കിലെന്നു                    
      കുളിച്ചീറനായി തുളസി ക്കതിര്‍ മുടിയില്‍ ചൂടുമ്പോള്‍ വെറുതെ ഓര്‍ക്കും
                   കാച്ചെണ്ണ മണം നുകരനായി മുടിയില്‍ മുഖം പൂഴ്ത്തിയെങ്കില്‍ 
                   പിന്‍കഴുത്തില്‍ ഒരു ചുടു ചുംബനം നല്‍കിയിരുന്നെങ്കില്‍ 
                              ഒന്ന് പൂണ്ടടക്കം പുണര്‍ന്നെങ്കില്‍ 
                    അധരതിലൊരു ചെറു നീറ്റല്‍ ഉണര്‍ത്തിയെങ്കിലെന്നു 
                                               ഒരു നിമിഷം 
                              ഒരു നിമിഷം വെറുതെ ഓര്‍ക്കും.

2 അഭിപ്രായങ്ങൾ:

  1. സ്വപ്നം കൊണ്ടു മാത്രം മുറിച്ചു കടക്കാനാവുന്ന ചില ഇരുള്‍ നദികളിലൊന്ന് ജീവിതം. കാലവും ദേശവും ചേര്‍ന്ന് അടച്ചുപുട്ടി വെക്കുന്ന ജീവിതം അതിന്റെ ഇരുള്‍ മുറികളെ മറി കടക്കുന്ന സ്വപ്നങ്ങളിലൂടെയാണ്. സ്വപ്നങ്ങള്‍ക്കു സഹജമായ ഭാഷയുടെ, വൈയക്തികതയുടെ തൂവലുണ്ട് ഈ വരികള്‍ക്ക്. അവ ജീവിതത്തെ സ്വപ്നങ്ങളിലേക്ക് നടത്തുന്നു

    മറുപടിഇല്ലാതാക്കൂ