2011, ജൂൺ 15, ബുധനാഴ്‌ച

വെറുതെ മനസ്സ്



വെയിലിനു ഇപ്പോഴും തണുപ്പാണ് .
മഞ്ഞ്,കനത്ത കോടമഞ്ഞ്‌ വെയിലിനെ കടത്തി വിടാന്‍ മടിക്കുന്നു .
ചുമപ്പും മഞ്ഞയും പൂക്കളുള്ള ഉള്ളി ചെടികളില്‍ നിറയെ മഞ്ഞ് തുള്ളികള്‍ .
പുതു ജന്മത്തിന്റെ സന്തോഷം പോലെ  
അവ തിളങ്ങുകയാണ് 

നിമിഷങ്ങളുടെ ആയുസ്സ് ..

പകലിന്റെ കാരുണ്യത്തിലാണ്  അവളുടെ ജീവന്‍ 

മഞ്ഞ് തുള്ളികള്‍ വെയിലിന്റെ യൌവ്വനത്തില്‍ തളര്‍ന്നു തുടങ്ങി,

നേര്‍ത്ത് നേര്‍ത്ത് ഒരു തേങ്ങല്‍ പോലുമില്ലാതെ ,
ഉണ്ടായിരുന്നു എന്നതിന്റെ ഒരു നേരിയ അടയാളം ബാക്കി വച്ച് കൊണ്ട്.....
തുടിച്ചു വിളങ്ങും തുഷാരത്തിനു അറിയില്ല 
തീരുവാന്‍ പോകുന്നു ജീവിതം എന്ന് ........ 
 രാത്രി തോര്‍ന്ന മഴയില്‍ പുനര്‍ജ്ജനിച്ച ശലഭങ്ങള്‍ ,ആകാശത്തോളം പൊങ്ങി പറക്കാന്‍ ,അതിരുകള്‍ താണ്ടി ,നിമിഷങ്ങളില്‍ ചിറകുകള്‍ പൊഴിഞ്ഞ്‌.....
നനഞ്ഞ ശലഭ ചിറകുകള്‍ അവിടവിടെ പതിഞ്ഞു കിടക്കുന്നു,ചിലവ പറന്നും നടക്കുന്നു 
ചിറകുകള്‍ നഷ്ടമായ ജീവന്‍ എങ്ങോട്ടെന്നില്ലാതെ പായുന്നു ,ആ ജീവനെതിന്നാന്‍ മറ്റുള്ള ജീവനുകള്‍ ,അതി ജീവനത്തിന്റെ നെട്ടോട്ടം 
നിശാ ശലഭങ്ങളുടെ പൊഴിഞ്ഞ്‌ വീണ
ചിറകുകളാണ് എനിക്കിന്ന് സൌഹൃദങ്ങള്‍ ,
അതില്‍, പാതിയില്‍ കൂടുതലുംകാറ്റില്‍ പൊങ്ങി- പറക്കുവാനകാതെ നനഞ്ഞു പോയി ,
മറ്റുള്ളവ ചീഞ്ഞു നാറുകയും ....

1 അഭിപ്രായം:

  1. മഴ തുടച്ചെടുത്ത വേനലോര്‍മ്മയുടെ
    തുമ്പിലിരുന്ന് ഈ വരികള്‍ വായിക്കുമ്പോള്‍
    അനേകം കാലങ്ങള്‍ ജീവിതം പോലെ
    മുന്നില്‍ നിറയുന്നു. പിറവിയും മരണവും തമ്മില്‍ ഏറെ
    അകലമില്ലാത്ത അനേകം ശലഭങ്ങളുടെ
    മാര്‍ച്ച് പാസ്റ്റാവണം ഒരര്‍ഥത്തില്‍ മനുഷ്യനെന്നു
    പേരിട്ടു വിളിക്കുന്ന വൃക്ഷങ്ങളുടെ ആത്മകഥകള്‍.
    ഋതുക്കളെഴുതുന്ന ഈ ഫിലോസഫി ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ